മംഗളൂരു-ഗോവ വന്ദേ ഭാരത് 30-മുതൽ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: മംഗളൂരുവിൽ നിന്ന് മഡ്ഗാവി (ഗോവ) ലേക്കും തിരിച്ചുമുള്ള  വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഈ മാസം 30 ശനിയാഴ്ച മുതൽ ഒാടി തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി ഒാൺലൈനിൽ സർവ്വീസ് ഉൽഘാടനം ചെയ്യും. മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ നിന്ന് രാവിലെ 8.30-ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചക്ക് 1-.05 ന് മഡ്ഗാവിലെത്തും . വൈകീട്ട് 6-.10 ന് മഡ്ഗാവിൽ  നിന്ന് പുറപ്പെടുന്ന  മടക്കയാത്ര രാത്രി 10-.45 ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും. മംഗളൂരു സെൻട്രലിനും മഡ്ഗാവി നുമിടയിലും ഉഡുപ്പിയിലും  കാർവാറിലും വന്ദേഭാരതിന് സ്റ്റോപ്പുണ്ടാകും.

LatestDaily

Read Previous

ആഭരണ കവർച്ച, കാഞ്ഞങ്ങാട് സ്വദേശി പിടിയിൽ

Read Next

മരുമകനെ വ്യാജ പോക്സോ കേസിൽ കുടുക്കിയ അമ്മായിഅമ്മയ്ക്കും മകൾക്കുമെതിരെ കേസെടുക്കും