കാഞ്ഞങ്ങാട് ഖാസിയെ  മാറ്റിനിർത്തി  അതിഞ്ഞാൽ ഉറൂസ്സ് തുടങ്ങി

സ്വന്തം ലേഖകൻ:

കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടുമായ സയ്യിദ്  ജിഫ്രി മുത്തുക്കോയ തങ്ങളെ മാറ്റി നിർത്തി  പതിവിന് വിപരീതമായി അതിഞ്ഞാൽ ഉറൂസ്സിന് തുടക്കം കുറിച്ചു. അതിപുരാതനമായ  മഖ്ബറയും കാഞ്ഞങ്ങാട് സംയുക്ത ജമാ അത്തിന്റെ കീഴിലെ ഏറ്റവും പ്രസിദ്ധമായ ജമാ അത്തുമായ അതിഞ്ഞാൽ മഖാം ഉറൂസ്സിന്റെ പരിപാടിയിൽ ചരിത്രത്തിലാദ്യമായാണ് ഖാസിയേയും സംയുക്ത ജമാ അത്തിന്റെ  ഭാരവാഹികളെയും മാറ്റി നിർത്തിയുള്ള ഉറൂസ്സ് പരിപാടിക് തുടക്കമായത്.

അതിഞ്ഞാൽ ജമാ അത്തും  സമീപ മഹല്ലായ  കൊളവയൽ ജമാ അത്തും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കാൻ സന്നദ്ധരാവാത്ത സംയുക്ത ജമാ അത്ത് കമ്മിറ്റിയുടെ നിലപാടിൽ പ്രധിഷേധിച്ചാണ് സംയുക്ത ജമാ അത്തുമായി  യാതൊരു വിധത്തിലുള്ള സഹകരണവും  തുടരേണ്ടതില്ലെന്ന് അതിഞ്ഞാൽ മഹല്ല് തീരുമാനിച്ചത്. ജീവ കാരുണ്യപ്രവർത്തന രംഗത്ത് ജാതി മത ഭേദമെന്യേ ശ്രദ്ധേയമായ സേവനങ്ങൾ പതിറ്റാണ്ടുകളായി കാഴ്ച വെക്കുന്ന അതിഞ്ഞാൽ  ജമാ അത്തിന്റെ ആവശ്യത്തിന് നേരെ മുഖം തിരിച്ച നിലപാട്  അംഗീകരിക്കാനാവില്ലെന്നാണ്  അതിഞ്ഞാൽ ജമാ അത്ത് കമ്മിറ്റിയുടെ തീരുമാനം.

നിരവധി തവണ ഈ ആവശ്യമുന്നയിച്ച് സമയുക്ത ജമാ അത്ത് ഭാരവാഹികളേയും ഖാസിയേയും സമീപിച്ചിരുന്നതായി അതിഞ്ഞാൽ ജമാ അത്ത് കമ്മിറ്റി ഭാരവാഹിയായ യുവാവ് പറഞ്ഞു. എന്നാൽ തങ്ങളുടെ ആവിശ്യം ചർച്ച ചെയ്യാനോ പരിഹരിക്കാനോ വേണ്ട താൽപ്പര്യം  സംയുക്ത ജമാ അത്ത് കമ്മിറ്റിയിൽ  നിന്നുണ്ടായില്ല. ഇക്കാരണം കൊണ്ട് കഴിഞ്ഞ തവണ നടന്ന യോഗം അതിഞ്ഞാൽ  സമയുക്ത ജമാ അത്ത്  ബഹിഷ്കരിച്ചിരുന്നു.

ഉറൂസ്സ് പോലെയുള്ള പരിപാടികൾക്ക് കാഞ്ഞങ്ങാട് ഖാസിയെ സാങ്കേതിക കാരണം പറഞ്ഞ് ക്ഷണിക്കാതിരുന്നത്  വിശ്വാസി സമൂഹത്തിന്റെ കെട്ടുറപ്പിന് വിള്ളൽ വീഴ്ത്താനുതകുമെന്ന്  മഹല്ല് നിവാസികളായ ഒരു വിഭാഗം പഴമക്കാർ സൂചിപ്പിച്ചു. സാമൂഹിക ബന്ധമുറപ്പിക്കാനുള്ള ഇസ്ലാമിന്റെ മതപരമായ അടിസ്ഥാന നിർദ്ദേശങ്ങൾ പാടെ അവഗണിച്ച് ക്ഷേത്രവുമായുള്ള ആത്മ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള  അതിഞ്ഞൽ  ജമാ അത്ത് കമ്മിറ്റിയുടെ നടപടി അത്ര ആശ്വാസമല്ലെന്നാണ് കമ്മിറ്റിയുടെ ഒരു ഭാരവാഹി പ്രതികരിച്ചത്.

LatestDaily

Read Previous

മദ്യശാല വിവാദം ഏരിയാ കമ്മിറ്റിയുടെ തലയിൽ കെട്ടിവെച്ച് സിപിഎം ജില്ലാസെക്രട്ടറി തലയൂരി

Read Next

മയക്കുമരുന്ന് വേട്ടയ്ക്കിടെ കാറുമായി കടന്ന യുവാവിനെ തിരയുന്നു