സംഘർഷത്തിൽ പരിക്കേറ്റ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ :സംഘർഷത്തിൽ പരിക്കേറ്റ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.  നോർത്ത് തൃക്കരിപ്പൂർ കൊയോങ്കരയിലെ ജനാർദ്ദനന്റെ മകൻ അഭിജിത്തിനെയാണ് 24, മരിച്ച നിലയിൽ കണ്ടത്. തൃക്കരിപ്പൂർ രാമവില്യം റെയിൽവെ ഗേറ്റിനും ചക്രപാണി ഗേറ്റിനും രണ്ട് ട്രാക്കുകൾക്കിടയിലാണ് മൃതദേഹം കാണപ്പെട്ടത്. 

ഇന്ന് പുലർച്ചെ 3- 30 മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. ബിരുദ  വിദ്യാർത്ഥിയാണ്. അഭിജിത്തിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു.  തൃക്കരിപ്പൂർ കൊയോങ്കരയിൽ ഇന്നലെ രാത്രി  സൈക്കിൾ റാലി പരിപാടിക്കിടെ ഇരു ചേരികളിലായി ഏതാനും യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. 

മരക്കഷണം കൊണ്ടുള്ള അടിയേറ്റ് അഭിജിത്തിന് പരിക്കേറ്റിരുന്നു. സംഘർഷത്തിന് ശേഷം പയ്യന്നൂർ ആശുപത്രിയിലേക്ക് ചികിൽസ തേടി പോയ യുവാവിനെയാണ് പുലർച്ചെ മരിച്ച നിലയിൽ കണ്ടത്. മുമ്പ് നടന്ന  ഗാനമേളക്കിടെ യുണ്ടായ സംഘർഷത്തിലെ വിരോധത്തെ തുടർന്നായിരുന്നു ഇന്നലെ അടിപിടി നടന്നത്.  അഭിജിത്തിന് ആത്മഹത്യ ചെയ്യേണ്ട കാരണമൊന്നുമില്ലെന്ന് ബന്ധുക്കൾ  പറഞ്ഞു. അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനാണ് അഭിജിത്ത് . ചന്തേര പോലീസ് കേസെടുത്തു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ .

Read Previous

റെയിൽവേ മണ്ണിട്ട് നികത്തിയത് ഡാറ്റാബാങ്കിൽപ്പെട്ട തണ്ണീർത്തടം

Read Next

 ലഹരിമൂത്ത് നില തെറ്റി അഴിഞ്ഞാടിയ യുവതി വനിത എസ്.ഐ.യെയും ചവിട്ടിയിട്ടു