ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
തലശ്ശേരി: ലഹരി മൂത്ത് നില തെറ്റി റോഡിലും ആശുപത്രിയിലും അഴിഞ്ഞാടിയ യുവതി തളയ്ക്കാനെത്തിയ വനിതാ എസ്. ഐ യെയും ചവിട്ടിത്തൊഴിച്ചു. വടക്കുമ്പാട് കല്യാണം വീട്ടിൽ റസീന 38, യാണ് നായിക. ഇക്കഴിഞ്ഞ ദിവസം രാത്രി തലശ്ശേരി കീഴന്തി മുക്കിലും ജനറൽ ആശുപത്രിയിലുമായാണ് മദ്യപിച്ചു ലക്ക് കെട്ട നിലയിൽ റസീനയുടെ കലാപരിപാടികൾ അരങ്ങേ ങ്ങേറിയത്.
തലശ്ശേരി എസ്.ഐ, വി.വി. ദീപ്തിയുടെ പരാതിയിൽ അറസ്റ്റ് ചെയ്ത റസീനയെ കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു. രാത്രിയിൽ വാഹനത്തിൽ കീഴന്തിമുക്കിലെത്തിയാണ് ആദ്യം കണ്ണിൽ കണ്ടവരെയൊക്കെ ഭീഷണിപ്പെടുത്താനും പരാക്രമം കാട്ടാനും ഒരുമ്പെട്ടത്. സംഗതി പരിധി വിട്ട തോടെ നാട്ടുകാർ പോലീസിന് വിവരം നൽകി.. എസ്.ഐ, വി.വി. ദീപ്തിയുടെ നേതൃത്വത്തിൽ എത്തിയ പോലീസിന് നേരെയും യുവതി പരാക്രമം കാട്ടി.
ആളുകൾ നോക്കി നിൽക്കെ വനിത എസ്.ഐ ഐയെ ചവിട്ടി. ഒടുവിൽ ബലമായി കീഴടക്കി നേരെ ജനറൽ ആശുപത്രിയിലെത്തിച്ചു. വൈദ്യ പരിശോധനക്കിടയിലും റസീന രോഷാകുലയായി വനിതാ എസ്.ഐക്കു o ഡോക്ടർക്ക് നേരയും ചീറുന്നുണ്ടായിരുന്നു. ഒടുവിൽ കൈയ്യാമം വെച്ചാണ് പരിശോധനകൾ പൂർത്തിയാക്കിയത് പരി ശോധന നടത്തിയതിൽ പിന്നീട് ബാത്ത് റൂമിൽ പോവാൻ ആവശ്യപ്പെട്ടതോടെ കൈയ്യാമം അഴിച്ചു നൽകി.
ഈ സമയം ഒപ്പം നടന്ന വനിതാ എസ്. ഐ യെ റസീന വീണ്ടും ചവിട്ടി – മുഖത്തടിച്ചു. മൽപ്പിടുത്തത്തിലൂടെയാണ് ഒടുവിൽ കീഴടക്കിയത് മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വെച്ചതിനും പോലീസിനെ ആക്രമിച്ച് കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്താണ് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു. നാല് മാസം മുമ്പ് മാഹി പന്തക്കലിൽ ബാറിനടുത്ത് ഇതേ യുവതി മദ്യലഹരിയിൽ വാഹനത്തിലെത്തി പോലീസിനും നാട്ടുകാർക്കും നേരെ പരാക്രമം കാട്ടിയിരുന്നു.