നാവിക അക്കാദമിയിൽ കയറി കുടുങ്ങി

പയ്യന്നൂർ: രാജ്യത്തെ അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച കശ്മീര്‍ സ്വദേശിയായ യുവാവ് പിടിയിൽ .  ജമ്മു കശ്മീര്‍ ബാരാമുള്ള സ്വദേശി ഷെയ്ഖ് മുഹമ്മദ് മുര്‍ത്താസിനെ യാണ് 21, പിടികൂടിയത്.

ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. നാവിക അക്കാദമിയിലെത്തിയ യുവാവ് ഗേറ്റ് വഴി അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ചപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.  തുടർന്ന് നാവിക അക്കാദമിയിൽ നിന്നും വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മതിയായ രേഖകളില്ലാതെ നാവിക അക്കാദമിയിലേക്ക്  കയറാൻ ശ്രമിച്ച കുറ്റത്തിന് ഐപിസി 447, 3 (1) (എ) സുരക്ഷാ നിയമ  പ്രകാരമുള്ള വകുപ്പുകൾ  ചുമത്തിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

Read Previous

കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിന ഇനി കോടതിയിലേക്ക്

Read Next

പൈപ്പ് ലൈൻ കുഴിയിൽ വീണ് മെമ്പർക്ക് പരിക്ക്