കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിന ഇനി കോടതിയിലേക്ക്

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക്  വിധേയയായി കത്രിക വയറ്റിൽ  കുടുങ്ങിയ ഹർഷിനയുടെ നീതിക്ക്  വേണ്ടിയുള്ള പോരാട്ടം അവസാനിക്കുന്നില്ല. നീതി ലഭ്യമാക്കാനും കുറ്റക്കാർക്കതിരെ നടപടിയെടുക്കാനും സർക്കാർ മടിക്കുന്ന സാഹചര്യത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെ.കെ.ഹർഷിന.

ഏറ്റവുമൊടുവിൽ നവകേരള സദസ്സിലും വിഷയം ഉന്നയിച്ചുവെങ്കിലും ഹർഷിനയ്ക്ക് നീതി ലഭിച്ചില്ല. ഒന്നര മാസം മുമ്പാണ് ഹർഷിനയുടെ പരാതിയിൽ പോലിസ് റിപ്പോർട്ട് സമർപ്പിച്ചത്.ഇതിന്റെയടിസ്ഥാനത്തിൽ ഡോക്ടർമാരെയും നഴ്സ് മാരെയും പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്ന കാര്യം സർക്കാർ തീരുമാനിക്കണം.

ഈ തീരുമാനം വൈകുന്ന സാഹചര്യത്തിൽ നവകേരള സദസ്സിന്റെ സമാപന ദിവസം  തിരുവന്തപുരത്ത്  പ്രതിഷേധസദസ് നടത്താൻ  ഹർഷിന സമര സമിതി തീരുമാനിച്ചിരുന്നു. എന്നാൽ ഹർഷിനയുടെ പരാതിയിൽ പരിഹാരം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കോഴിക്കോട് ഉറപ്പ് നൽകിയ സാഹചര്യത്തിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷോധ സദസ് ഒഴിവാക്കുകയായിരുന്നു.

എന്നാൽ നീതി നിഷേധം  ഇനിയും വൈകുകയാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന്  ഹർഷിന വ്യക്തമാക്കി. നിയമ വിദഗധരിൽ നിന്ന്  ലഭിച്ച നിർദ്ദേശ പ്രകാരമാണ് ഹൈക്കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നത് നേരത്തെ ആരോഗ്യമന്ത്രി നൽകിയ ഉറപ്പുകൾ  പാലിക്കപ്പെടാതെ പോവുകയായിരുന്നു.

വയറ്റിൽ കത്രിക കുടുങ്ങിയത് സർക്കാർ ആശുപത്രിയിലെ ശസ്ത്രക്രിയ വേളയിൽ വയറ്റിൽ ഉപകരണം അഞ്ചു വർഷം വയറ്റിൽ സഹിച്ചതിന്  മാന്യമായ നഷ്ടപരിഹാരത്തിന് ഹർഷിന അർഹയാണെന്നാണ് നിയമ വിദഗ്ദരുടെ അഭിപ്രായം. ആശുപത്രി ചെലവുകൾക്ക്  വലിയ തുക ചിലവാണെങ്കിലും നഷ്ട പരിഹാരത്തെക്കുറിച്ച് സർക്കാർ ഒന്നും മിണ്ടന്നില്ല.

LatestDaily

Read Previous

 ലഹരിമൂത്ത് നില തെറ്റി അഴിഞ്ഞാടിയ യുവതി വനിത എസ്.ഐ.യെയും ചവിട്ടിയിട്ടു

Read Next

നാവിക അക്കാദമിയിൽ കയറി കുടുങ്ങി