പൈപ്പ് ലൈൻ കുഴിയിൽ വീണ് മെമ്പർക്ക് പരിക്ക്

അജാനൂർ: അദാനി വാതക പൈപ്പ് സ്ഥാപിക്കാൻ കുത്തിയ കുഴിയിൽ നിന്നുളള ചെളിയും മണ്ണും റോഡിന് സമീപം അലക്ഷ്യമായി കൂട്ടിയിട്ടതിനെ തുടർന്ന് അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.

മാണിക്കോത്ത് നിന്നും അതിഞ്ഞാലിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അതിഞ്ഞാൽ വ്യാപാരിയും പഞ്ചായത്ത് അംഗവുമായ പി.അബ്ദുൾ കരീമിനാണ് 56, സ്കൂട്ടർ ചെളിയിൽ തെന്നി വീണതിനെ തുടർന്ന് കാലിന് പരിക്കേറ്റത്.

പൈപ്പ് ലൈനിടുന്നതിന്   വേണ്ടി  മാണിക്കോത്ത് കെ.എസ് ടി.പി റോഡിൽ നിന്ന് കുഴിച്ചെടുത്ത മണ്ണ് വേണ്ടത്ര സുരക്ഷ ക്രമീകരങ്ങളില്ലാതെ കൂട്ടയിടുന്നത്  കാൽ നടക്കാർക്ക് പോലും ധൈര്യമായി നടന്നു പോകാൻ സാധിക്കാത്ത അവസ്ഥയാണ്.

Read Previous

നാവിക അക്കാദമിയിൽ കയറി കുടുങ്ങി

Read Next

മദ്യശാല വിവാദം ഏരിയാ കമ്മിറ്റിയുടെ തലയിൽ കെട്ടിവെച്ച് സിപിഎം ജില്ലാസെക്രട്ടറി തലയൂരി