അജ്മാനിൽ അപകടത്തിൽപ്പെട്ട അജാനൂർ യുവാവ് മരിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഗൾഫിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊത്തി ക്കാലിലെ അബ്ദുല്ലയുടെ മകൻ അഷ്കർ 30 ഇന്നലെ രാത്രിയോടെ മരണപ്പെട്ടു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വ്യാപാരാവശ്യത്തിന് അജ്മാനിൽ പോകുന്ന വഴി അഷ്കർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ വിദേശ വനിത ഓടിച്ചു വന്ന കാർ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അജ്മാനിൽ വ്യാപാരിയായ യുവാവ് ആറുമാസം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞ് ഗൾഫിലേക്ക് പോയത്. അസ്മയാണ് മാതാവ് ചിത്താരി വി പി റോഡിലെ പരേതനായ റംസാൻ ഹാജിയുടെ മകൾ മിസിരിയയാണ് ഭാര്യ. മൂന്നു വയസ്സുകാരിയായ ആമിന ഏക മകൾ.

Read Previous

ഗഫൂർഹാജി കർമ്മ സമിതി സമരത്തിലേക്ക്

Read Next

എംപിക്ക് ഹാരമണിയിക്കാൻ ലീഗിൽ ബലാബലം