അജ്മാനിൽ അപകടത്തിൽപ്പെട്ട അജാനൂർ യുവാവിന് ഗുരുതരം

സ്വന്തം ലേഖകൻ

അജാനൂർ: അജ്മാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ അജാനൂരിലെ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. ഡിസംമ്പർ 17 ന് ഉച്ചയോടെയുണ്ടായ വാഹനാപകടത്തിലാണ് യുവാവിന് പരിക്കേറ്റത്.അജാനൂർ കൊത്തിക്കാലിലെ അബ്ദുള്ളയുടെ മകനും ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയുമായ പി.കെ.അസ്ക്കറിനാണ് 28 അജ്മാനിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.വ്യാപാരാവശ്യത്തിനായി അജ്മാനിൽ ബൈക്കിലെത്തിയ യുവാവ് അജ്മാനിലെ ജംഗ്ഷനിൽ സിഗ്നൽ കാത്ത് നിൽക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ മോട്ടോർസൈക്കളിനിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സിഗ്നൽ പോസ്റ്റിൽ തലയിടിച്ച് വീണ യുവാവിനെ ഉടൻ തന്നെ അജ്മാനിലെ അൽ_ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് ബന്ധുകൾക്ക് ലഭിച്ച വിവരം.

LatestDaily

Read Previous

മുറിച്ചുകടത്തിയ പ്ലാവു തടികൾ തിരിച്ചെത്തിച്ചു, മുറിക്കാൻ നിർദ്ദേശിച്ചത് പ്ലാവിന്റെ കൊമ്പ് മുറിച്ചത് കൂറ്റൻ പ്ലാവുതടി

Read Next

ബല്ലാക്കടപ്പുറം ജമാഅത്ത് ഊരുവിലക്കിൽ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം