കാറിൽ ബലാത്സംഗം: പ്രതി റിമാൻഡിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: വീട്ടമ്മയെ  കാറിൽ കയറ്റിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ അറസ്റ്റിലായ പ്രതിയെ  കോടതി റിമാൻഡ് ചെയ്തു. ഡിസംബർ 16 നാണ് 5 മക്കളുടെ മാതാവായ സ്ത്രീയെ കാഞ്ഞങ്ങാട് ബദരിയ നഗർ സ്വദേശിയായ പട്ടാമ്പി മജീദ് കാറിൽ ബലാത്സംഗത്തിനിരയാക്കിയത്.

ഹോസ്ദുർഗ്  പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന പരാതിക്കാരിയെ കടപ്പുറം സ്വദേശിയായ ചിറമ്മൽ വീട്ടിൽ സി എച്ച്. മജീദ് 50 എന്ന പട്ടാമ്പി മജീദാണ് കാറിൽ കയറ്റി കൊണ്ടുപോയി ചായ്യോത്തുള്ള ആളൊഴിഞ്ഞ തെങ്ങിൻ പറമ്പിലെത്തിച്ച് കാറിനുള്ളിൽ ബലാത്സംഗത്തിനിരയാക്കിയത്.

യുവതിയുമായുള്ള മുൻ പരിചയം മുതലാക്കിയാണ് മജീദ് സ്ത്രീയെ കാറിൽ കയറ്റിക്കൊണ്ടു പോയത്.  യുവതിയുടെ കുട്ടിക്ക് പുതിയകോട്ട സ്കൂളിൽ വീണ് പരിക്കേറ്റപ്പോൾ പ്രതി സ്ത്രീയെ സഹായിച്ചിരുന്നു. യുവതിയുടെ പരാതിയിൽ പട്ടാമ്പി മജീദിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു  ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ പി ഷൈനിന്റെ നേതൃത്വത്തിലാണ് ഇന്നലെ  പ്രതിയെ അറസ്റ്റ് ചെയ്തത്.

യുവാവിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരാതിക്കാരിയായ 36  കാരിയെയും ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.പ്രതി മജീദ് ഇന്ത്യൻ യൂണിയൻ മുസ്്ലിം ലീഗ് 40-ാം വാർഡ് പ്രസിഡണ്ടാണ്.

LatestDaily

Read Previous

ആ മദ്യശാലയിലെ േസ്റ്റാക്ക്  നീക്കാനുള്ള  ശ്രമം സിഐടിയു തടഞ്ഞു

Read Next

അതിഞ്ഞാലിൽ അപകടത്തിൽപ്പെട്ട പെൺകുട്ടി സഞ്ചരിച്ച സ്കൂട്ടറിന് അവകാശികളെത്തിയില്ല