ബേക്കൽ: പൊയ്നാച്ചി കരിച്ചേരി രാമം കുണ്ട് കല്പ്പണയിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാവിൻ കൊമ്പിലാണ് തൂങ്ങിയത്. മൃതദേഹത്തിന് ഇരുപത് ദിവസത്തിലധികം പഴക്കമുണ്ട്. എകദേശം 50ത് വയസ് മുകളിൽ പ്രായവും 165 സെ.മീ. ഉയരവുമുണ്ട്. കറുപ്പും വെളുപ്പും നീട്ടി വളർത്തിയ മുടി, നരച്ച താടി, സ്ലിപ്പ് ഓൺ ചെരുപ്പ് തിരിച്ചറിയുന്നവർ ബേക്കൽ പോലിസ് സ്റ്റേഷനിൽ വിവരം അറിയിക്കുക. ഫോൺ നമ്പർ: 8075014792,9497970135.