സ്കൂൾ ബസ് ഡ്രൈവർക്ക് മർദ്ദനം

സ്വന്തം ലേഖകൻ

കാസർകോട് : ഭാര്യയ്ക്ക് വാട്സ്ആപ്പ് സന്ദേശമയച്ചതിന് സ്കൂൾ ബസ് ഡ്രൈവർക്ക് വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ മർദ്ദനം. ഒക്ടോബർ 4-ന് രാവിലെ  8-45-ന് വിദ്യാർത്ഥികളെ സ്കൂളിലേക്ക് കൊണ്ടുപോകാനെത്തിയ സ്കൂൾ ബസ്സിന്റെ ഡ്രൈവറെയാണ് അതേ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ രക്ഷിതാവ് മർദ്ദിച്ചത്.

കാസർകോട്ടെ സ്വകാര്യ  ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസ്സിന്റെ ഡ്രൈവർ ബെണ്ടിച്ചാൽ പാറയിലെ അബൂബക്കറിന്റെ മകൻ കെ. സാക്കിറിനെയാണ് 32, ആരീഫ് എന്നയാൾ കഴുത്തിന് പിടിച്ച് മർദ്ദിച്ചത്. ആരിഫിന്റെ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സാക്കിർ വാട്സ്ആപ്പ് സന്ദേശമയച്ചത് ഭർത്താവ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് മർദ്ദനം.

Read Previous

ഷിഫാനത്തിന്റെ ഭർത്താവിനെ ചോദ്യം ചെയ്യും

Read Next

യുക്തിവാദി നേതാവിന്റെ ബൈക്ക് കത്തിച്ചവർ പിടിയിൽ