ജോലി വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ്

സ്വന്തം ലേഖകൻ

കാസർകോട് : ഓൺലൈനിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും  പണം തട്ടിയെടുത്തുവെന്ന പരാതിയിൽ കാസർകോട് സൈബർ ക്രൈം പോലീസ് കേസെടുത്തു. പുല്ലൂർ ഹരിപുരം കണ്ണാങ്കോട്ട് കൃഷ്ണാലയത്തിലെ സുജിത്ത് കുമാറിന്റെ ഭാര്യ പി. രേഷ്മയുടെ 36, പരാതിയിലാണ് കേസ്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴി ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് മെയ് 2 മുതൽ 23 വരെയുള്ള കാലയളവിലാണ് സൈബർ തട്ടിപ്പ് സംഘം യുവതിയിൽ നിന്നും 41,600 രൂപ തട്ടിയെടുത്തത്.

Read Previous

ഷിയാസിനെ നാളെ ചന്തേരയിലെത്തിക്കും, ചന്തേര പോലീസ് ചെന്നൈയിലെത്തി

Read Next

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരെ മാറ്റും