യുവാക്കളെ കാർ കയറ്റി കൊല്ലാൻ ശ്രമം

സ്വന്തം ലേഖകൻ

കാസർകോട് : സ്ക്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ഇടിച്ച് വീഴ്്ത്തി കാർ കയറ്റിക്കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിൽ കാർ ഡ്രൈവർക്കെതിരെ കാസർകോട് പോലീസ് വധശ്രമത്തിന് േകസെടുത്തു. കാസർകോട് ചൂരി ഗൾഫ് ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന ആർ.ഡി നഗർ മീപ്പുഗിരിയിലെ എൻ.എച്ച്. അബ്ദുൾ റഹ്മാന്റെ മകൻ അഹമ്മദ് ജാബിർ 30, ചൂരി സൈനബ മൻസിലിൽ മുഹമ്മദ് ജാബിർ ടി.എസ്. 30, എന്നിവരെയാണ് ഒക്ടോബർ 4-ന് രാത്രി 10 മണിക്ക് ചൂരിയിൽ ഇന്നോവ കാറിടിച്ച് വീഴ്്ത്തി കൊല്ലാൻ ശ്രമിച്ചത്.

ചൂരിയിൽ സ്കൂട്ടറിൽ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന അഹമ്മദ് ജാബിറിന്റെ വാഹനത്തിൽ കെ.എൽ 14.എം 1000 റജിസ്ട്രേഷൻ നമ്പറിലുള്ള ഇന്നോവ കാർ ഇടിപ്പിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്നും താഴെ വീണ യുവാക്കളെ ദേഹത്ത് കാർ കയറ്റി കൊല്ലാൻ ശ്രമവും നടന്നു. ഗുരുതരമായ പരിക്കേറ്റ അഹമ്മദ് ജാബിർ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കെ.എൽ 14 എം. 1000 റജിസ്ട്രേഷൻ നമ്പറിലുള്ള ഇന്നോവ കാറോടിച്ചിരുന്നയാൾക്കെതിരെയാണ് കാസർകോട് പോലീസ് വധശ്രമത്തിന് േകസെടുത്തത്.        

LatestDaily

Read Previous

ഭർതൃമതി കിണറ്റിൽച്ചാടി മരിച്ചു

Read Next

ഹോസ്ദുർഗ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ വിമതശല്യത്തിൽ ലീഗിന് അതൃപ്തി