വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ തകർത്തു

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ തകർത്തുവെന്ന പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു. േകരള ബാങ്ക് പടന്ന ബ്രാഞ്ച് മാനേജർ ചന്തേര പടിഞ്ഞാറേക്കരയിലെ എം. വിജയന്റെ 56, വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കെ.എൽ 60.ടി. 2642 നമ്പർ കാർ, കെ.എൽ 60 ജി. 773 നമ്പർ സ്കൂട്ടി എന്നിവയാണ് നശിപ്പിക്കപ്പെട്ടത്.

ചന്തേര പടിഞ്ഞാറേക്കര പുതിയപുരയിൽ കുഞ്ഞിരാമന്റെ മകൻ പി.പി. വിനോദ് 43, മുൻവിരോധം മൂലം വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി വാഹനങ്ങൾ കത്തിയുപയോഗിച്ച് വെട്ടിപ്പൊളിച്ചുവെന്നാണ് വിജയന്റെ പരാതി. വാഹനങ്ങൾ തകർത്തതിൽ 1,10,000 രൂപയുടെ നഷ്ടമുണ്ടായ തായി ഇദ്ദേഹം പരാതിയിൽ പറയുന്നു.

LatestDaily

Read Previous

അന്തർജില്ലാ മോഷ്ടാവ് പിടിയിൽ

Read Next

ഷിയാസിനെ നാളെ ചന്തേരയിലെത്തിക്കും, ചന്തേര പോലീസ് ചെന്നൈയിലെത്തി