അന്തർജില്ലാ മോഷ്ടാവ് പിടിയിൽ

കണ്ണൂർ  : നഗരത്തിലെആൾ താമസമുള്ള വീടുകളിലെത്തി കവർച്ച നടത്തി കണ്ണൂർ പോലീസിന്റെ ഉറക്കം കെടുത്തിയ പ്രതിയെ തളിപ്പറമ്പിൽ ടൗൺ പോലീസ് പിടികൂടി. കോട്ടയം സ്വദേശി ഷാജഹാൻ എന്ന ബൈജുവിനെയാണ് 58,  ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റു ചെയ്തത്. കോട്ടയം സ്വദേശിയായ ഇയാൾ 20 വർഷമായി ബക്കളം കുറ്റിക്കോലിൽ താമസിച്ചു വരികയായിരുന്നു. ടൗണിലെ മൂന്ന് വീടുകളിൽ നിന്നായി വൻ കവർച്ചയാണ് ഇയാൾ നടത്തിയത്. ആൾ താമസമുള്ള വീടുകളുടെ പിന്നാമ്പുറത്തെ വാതിലുകളും ജനലുകളും തകർത്താണ് കവർച്ച നടത്തിയിരുന്നത്.

സമീപകാലത്തായി ടൗണിലെ ഡോക്ടർ താമസിക്കുന്ന വീട്ടിലും സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിലും മറ്റൊരു വീട്ടിലും നിന്നുമായി ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളും പണവുമാണ് മോഷ്ടാവ് കവർന്നത്.വീടുകളിലെയും മറ്റും നിരീക്ഷണ ക്യാമറകൾ പരിശോധിച്ച പോലീസ് സംഘത്തിന് മോഷ്ടാവിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെങ്കിലും നേരം വെളുക്കുമ്പോഴെക്കും  സ്ഥലത്ത് നിന്ന് മുങ്ങി കുറ്റിക്കോലിലെ ഒളിത്താവളത്തിൽ ചേക്കേറുകയായിരുന്നു പതിവ് രീതി.

പട്രോളിംഗ് സംഘം ഏറെ ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ ഒന്നര വർഷത്തോളമായി കണ്ണൂർ സ്റ്റേഷൻ പരിധിയിൽപ്പെട്ട പാതിരിപ്പറമ്പ, മേലേ ചൊവ്വ, താണ, മുഴത്തടം, തുളിച്ചേരി ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ മാസത്തിൽ ഒന്നും രണ്ടും തവണ തുടർച്ചയായി രണ്ടും മൂന്നും  ദിവസങ്ങൾ ആൾക്കാർ താമസിക്കുന്ന വീടിന്റെ, മുൻവശത്തെ വാതിൽ, ബാത്ത്റൂം, വെന്റിലേറ്ററോ തകർത്ത് അകത്ത് കയറി മോഷണ പരമ്പര നടത്തുകയായിരുന്നു.  കറുത്തമാസ്ക്കും, ഗ്ലൗസും , ക്യാപ്പും ധരിച്ച് അടിവസ്ത്രം, ബനിയൻ ധരിച്ച ചെറുപ്പക്കാരന്റെ ഈ ദൃശ്യം സമൂഹ്യമാധ്യമങ്ങളിലും, പോലീസ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല.   

ഉറക്കമൊഴിച്ച് രാത്രിയിൽ വേഷം മാറി രാത്രി മോഷണം നടത്താനായി കണ്ണൂരിലേക്ക് വരുന്നവഴിയാണ് ഷാജഹാൻ പോലീസിന്റെ പിടിയിലായത്. പ്രതി 2006മുതൽ കേരളത്തിലങ്ങോളമിങ്ങോളം കവർച്ച നടത്തി പോലീസ് പിടിയിലായി 12 വർഷം ജയിൽ ശിക്ഷ അനുഭവിച്ച് 2020 ൽ പുറത്തിറങ്ങിയ കോട്ടയം സ്വദേശി ഷാജഹാനെന്ന ബിജുവാണ് തളിപ്പറമ്പിൽ പിടിയിലായത്.

സ്വർണ്ണവും പണവും മാത്രമെ മോഷ്ടിക്കൂ . ഇലക്ട്രോണിക്സ് ഉപകരണങ്ങളോ മൊബൈൽ ഫോൺ ലാപ് ടോപ് ഒന്നും പ്രതി മോഷ്ടിക്കാറില്ല. മോഷണമുതലായ സ്വർണ്ണം വെള്ളി തളിപ്പറമ്പിലും മറ്റും ഭാര്യയുടെ സ്വർണ്ണം വീടുപണി നടക്കുന്നതു കൊണ്ട് വിൽക്കുകയാണെന്ന് ജ്വല്ലറിക്കാരെ വിശ്വസിപ്പിച്ച് .നല്ല വിലക്ക് തന്നെ വിൽപന നടത്തിയതായും പോലീസ് കണ്ടെത്തി.

LatestDaily

Read Previous

നഗരസഭയുടെ കെട്ടിടം തകർത്തു

Read Next

വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ തകർത്തു