നഗരസഭയുടെ കെട്ടിടം തകർത്തു

സ്വന്തം ലേഖകൻ

നീലേശ്വരം : നഗരസഭയുടെ ഉടമസ്ഥതയിൽ നീലേശ്വരം കിഴക്കൻ കൊഴുവലിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം ജെസിബി ഉപയോഗിച്ച് തകർത്തുവെന്ന് പരാതി. നീലേശ്വരം നഗരസഭാ സിക്രട്ടറി കെ. മനോജ് കുമാറാണ് 49, പടിഞ്ഞാറ്റം കൊഴുവലിലെ രമേശൻ നായർ, സതീഷ് കരിങ്ങാട് എന്നിവർക്കെതിരെ നീലേശ്വരം പോലീസിൽ പരാതി നൽകിയത്.

സെപ്തംബർ 27-നാണ് കിഴക്കൻ കൊഴുവലിലെ നഗരസഭാ കെട്ടിടം രണ്ടംഗ സംഘത്തിന്റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് തകർത്തത്. കെട്ടിടം തകർത്തതിൽ 1 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി നഗരസഭാ സിക്രട്ടറി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു.

Read Previous

വ്യാപാരിയെ മർദ്ദിച്ച 13 പേർക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്

Read Next

അന്തർജില്ലാ മോഷ്ടാവ് പിടിയിൽ