കാഞ്ഞങ്ങാട്: ഒഴിഞ്ഞവളപ്പ് കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ആശുപതിയിൽ. പടന്നക്കാട് കാരക്കുണ്ട് ഇസ്മായിൽ – സുബൈദ ആനച്ചാൽ ദമ്പതികളുടെ മകൻ തമീം ഇസ്മയിലാണ് 30, മരിച്ചത്.
സഹോദരങ്ങൾ: തഹ്സീൻ, തസ്ലിമ. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷമീമാണ് 34, ചികിത്സയിലുള്ളത്. സിയാറത്തിങ്കര പളളിക്ക് പടിഞ്ഞാറ് ഭാഗത്താണ് ഇവർ ചുഴിയിൽപ്പെട്ടത്. രണ്ടുപേരെയും നാട്ടുകാർ ഉടൻ രക്ഷപ്പെടുത്തി. ആശുപത്രിയിൽ എത്തിച്ചിരുന്നു.