വ്യാപാരിയെ മർദ്ദിച്ച 13 പേർക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്

സ്വന്തം ലേഖകൻ

പടന്ന : യുവ വ്യാപാരിയെ കടയിലതിക്രമിച്ച്  കയറി ഇരുമ്പ് വടി കൊണ്ടടിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പതിമൂന്നംഗ സംഘത്തിനെതിരെ നരഹത്യാ ശ്രമക്കേസ്. പടന്ന ജുമാ മസ്ജിദിന് സമീപം കച്ചവടം നടത്തുന്ന യുവാവിനെയാണ് ഒക്ടോബർ 3-ന് രാത്രി 9-45-ന് ഒരുസംഘമാൾക്കാർ കടയിലതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ചത്.

പടന്ന പഞ്ചായത്ത് ഓഫീസിന് സമീപം സജാജാസിൽ താമസിക്കുന്ന അബ്ദുൾ മജീദിന്റെ മകൻ ജമീഷ് മർസാഖിന്റെ 3ര2, പരാതിയിൽ ജിത്തു കാഞ്ഞങ്ങാട്, നസീർ, സവാദ് പൊള്ളയിൽ, അഫ്്സൽ പടന്ന തെക്കേപ്പുറം, നബീൽ കാവുന്തല, അഫ്സൽ പടന്ന വടക്കേപ്പുറം, കണ്ടാലറിയാവുന്ന 7 പേർ എന്നിങ്ങനെ 13 പേർക്കെതിരെയാണ് ചന്തേര പോലീസ് നരഹത്യാശ്രമമടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തത്.

Read Previous

കടലിൽ മുങ്ങി മരിച്ചു

Read Next

നഗരസഭയുടെ കെട്ടിടം തകർത്തു