വായ്പ്പാ തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് റിമാന്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കെ.എസ്്.എഫ്.ഇ. മാലക്കല്ല് ശാഖയിൽ വ്യാജ ആധാരങ്ങൾ പണയപ്പെടുത്തി 70 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് റിമാന്റിൽ. കെ.എസ്്.എഫ്.ഇ. മാലക്കല്ല് ശാഖ മാനേജർ ദിവ്യയുടെ പരാതിയിൽ രാജപുരം പോലീസ് റജിസ്റ്റർ ചെയ്ത വഞ്ചനാക്കേസ്സിൽ ചിത്താരി വി.പി. റോഡിൽ കെ.വി. ഹൗസിൽ മുഹമ്മദ് ഹാജിയുടെ മകനും, യൂത്ത് കോൺഗ്രസ് നേതാവുമായ ഇസ്്മയിൽ ചിത്താരിയെയാണ് ഹോസ്ദുർഗ്ഗ് കോടതി റിമാന്റ് െചയ്തത്.

5 വ്യാജ ആധാരങ്ങൾ പണയപ്പെടുത്തിയാണ് ഇസ്്മയിൽ ചിത്താരി കെ.എസ്്.എഫ്.ഇ. മാലക്കല്ല് ശാഖയിലെ വിവിധ ചിട്ടികളിൽ നിന്നായി 70 ലക്ഷം രൂപ തട്ടിയെടുത്തത്. ഇസ്്മയിലടക്കം 8 പേർ കേസ്സിൽ പ്രതികളാണ്.ബാങ്ക് മാനേജരുടെ പരാതി പ്രകാരം മെയ് മാസത്തിൽ രാജപുരം പോലീസ് വഞ്ചനാക്കേസ്സ് റജിസ്റ്റർ െചയ്തതോടെ ഇസ്്മയിൽ ചിത്താരി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു.

കോടതി ജാമ്യം നിഷേധിച്ചതോടെ ഇദ്ദേഹം കീഴടങ്ങുകയായിരുന്നു. 2019 ഒക്ടോബർ 30-നാണ് ഇസ്്മയിൽ ചിത്താരി മഡിയനിലെ ആയിഷ, സഫിയ, ഷഹാന, സുഹറ, സൽമാൻ ഫാരിസ്, ജവാദ്, ഇംതിയാസ്, എന്നിവടരങ്ങുന്ന എട്ടംഗ സംഘം കെ.എസ്്.എഫ്.ഇ. മാലക്കല്ല് ശാഖയിൽ വ്യാജ ആധാരങ്ങൾ പണയം വെച്ച് ചിട്ടികളിൽ നിന്നും വായ്പയെടുത്തത്.

വായ്പ തിരിച്ചടവ് മുടങ്ങിയതോടെ നടന്ന ഇന്റേണൽ ഓഡിറ്റ് പരിശോധനയിലാണ് ഇസ്്മയിലും സംഘവും വായ്പ്പയ്ക്കായി ഇൗടുവെച്ച ആധാരങ്ങൾ വ്യാജ നിർമ്മിതങ്ങളാണെന്ന് കണ്ടെത്തിയത്. ഇത്തരത്തിലുള്ള 5 വ്യാജ ആധാരങ്ങളാണ് വായ്പ്പയ്ക്കായി പണയപ്പെടുത്തിയത്. ഇതേത്തുടർന്ന് കെ.എസ്്.എഫ്.ഇ. ഹെഡ് ഓഫീസിൽ നിന്ന് മാലക്കല്ല് ശാഖയിൽ പുതുതായി ചുമതലയേറ്റ ദിവ്യയോട് പോലീസിൽ പരാതി നൽകുവാൻ നിർദ്ദേശിക്കുകയായിരുന്നു.

LatestDaily

Read Previous

ഭർതൃമതിയുടെ ആത്മഹത്യയിൽ അന്വേഷണം

Read Next

കടലിൽ മുങ്ങി മരിച്ചു