നഗ്നപൂജയ്ക്കെ്ത്തിയ ദുർമന്ത്രവാദിയും സഹായിയും അറസ്റ്റിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : പതിമൂന്നുകാരിയെ നഗ്നപൂജ നടത്താനുള്ള ശ്രമം തക്ക സമയത്ത് പോലീസ് ഇടപെട്ട് തടഞ്ഞു. കൊവ്വൽപ്പള്ളി സഫീന ക്വാർട്ടേഴ്സിലാണ് മുസ്്ലീം കുടുംബത്തിലെ പതിമൂന്നുകാരിയെ നഗ്ന പൂജ നടത്താനുള്ള നീക്കം നടന്നത്. ഇന്നലെയായിരുന്നു സംഭവം. ഭാര്യയും ഭർത്താവും ഇവരുടെ മൂന്ന് പെൺമക്കളുമാണ് വാടക ക്വാർട്ടേഴ്സിൽ താമസം. മാനസിക വെല്ലുവിളി  നേരിടുന്ന ഇളയ പെൺകുട്ടിക്കാണ് നഗ്നപൂജ തീരുമാനിച്ചത്.

കാസർകോട് മായിപ്പാടി പിലിങ്ങേരി സ്വദേശിയായ സതീഷ് പൂജാരിയും 39, തെക്കിൽ സ്വദേശി അബ്ദുൾ റഷീദും, തെക്കിൽ അടിയാൻ സ്വദേശി മുഹമ്മദലിയും  ഇന്നലെ രാവിലെ തന്നെ ക്വാർട്ടേഴ്സിലെത്തിയിരുന്നു. നഗ്ന പൂജ നടത്താനുള്ള വാഴയില, ഭസ്മം, ചന്ദനക്കുറി, മലർ, കരിക്ക് തുടങ്ങിയവയെല്ലാം ഒരുമുറിയിൽ ഒരുക്കി വെച്ചിരുന്നു.

പതിമൂന്നുകാരിയെ   മുറിയിൽക്കയറ്റി പൂജാരി അകത്തുനിന്ന് വാതിലടച്ചശേഷം ശ്ലോകങ്ങൾ ചൊല്ലുന്നത് പുറത്തുകേൾക്കാമായിരുന്നു. പെൺകുട്ടി മുറിയിൽ നിന്ന് ഉച്ചത്തിൽ ചിരിക്കുന്നതും പുറത്തേക്ക് കേൾക്കാമായിരുന്നു. മാതാവും ഇതര സഹോദരിമാരും വാതിലിൽ തട്ടി വിളിച്ചുവെങ്കിലും, ഏറെ നേരത്തേക്ക് വാതിൽ തുറന്നില്ല. ഇതേത്തുടർന്ന് പോലീസിനെ വിളിക്കുകയായിരുന്നു.

പോലീസെത്തി വാതിൽ തുറന്നപ്പോൾ, പെൺകുട്ടി നഗ്നയാക്കപ്പെട്ട നിലയിലാണ് കണ്ടത്. സതീഷ് പൂജാരിയേയും സഹായിയേയും വീട്ടുടമയെയും പോലീസ് വണ്ടിയിൽ സ്റ്റേഷനിലെത്തിച്ചശേഷം ക്രിമിനൽ പ്രൊസീജർ നിയമം 151 പ്രകാരം കേസ്സ് റജിസ്റ്റർ ചെയ്യുകയും ദുർമന്ത്രവാദിയേയും സഹായികളേയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

Read Previous

മാല മോഷണക്കേസ്സിലെ പ്രതികളെ തിരിച്ചറിഞ്ഞു

Read Next

ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ