യുവാവിനെ മർദ്ദിച്ചു

സ്വന്തം ലേഖകൻ

പടന്ന : പടന്നയിൽ സുഹൃത്തിനോടൊപ്പം ബൈക്കിലിരിക്കുകയായിരുന്ന യുവാവിനെ ചവിട്ടി വീഴ്്ത്തി മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം മർദ്ദിച്ചവശനാക്കിയ രണ്ടംഗ സംഘത്തിനെതിരെ ചന്തേര പോലീസ് കേസെടുത്തു. പടന്ന മൂസഹാജി മുക്കിലെ സി. ഉമ്മറിന്റെ മകൻ മുഹമ്മദ് ഉജൈറിന്റെ 21, പരാതിയിൽ എടച്ചാക്കൈ അരയിക്കലെ അർഷാദ്, കൂട്ടാളി ഫൈസൽ എന്നിവർക്കെതിരെയാണ് കേസ്.

ഒക്ടോബർ 1-ന് രാത്രി 10-30 മണിക്ക് എടച്ചാക്കൈ പള്ളിക്ക് മുൻവശം റോഡരികിൽ സുഹൃത്തിനൊപ്പം ബൈക്കിലിരിക്കുകയായിരുന്ന മുഹമ്മദ് ഉജൈറിനെ ബൈക്കിൽ നിന്നും ചവിട്ടി വീഴ്്ത്തി ശരീരത്തിൽ കയറി നിന്ന് ചവിട്ടിയെന്നാണ് യുവാവിന്റെ പരാതി. അർഷാദും ഭാര്യയുമായുള്ള കേസ്സിൽ മുഹമ്മദ് ഉജൈർ അർഷാദിനെതിരായി നിന്നതാണ് ആക്രമണത്തിന് കാരണം.

Read Previous

ഭർതൃമതി തൂങ്ങി മരിച്ചു

Read Next

ആശുപത്രിക്ക്  എതിരെ പ്രചാരണം