പ്ലസ്ടു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

നീലേശ്വരം : പതിനേഴുകാരിയായ വിദ്യാർഥിനിയെ ബേക്കൽ കോട്ടയിലെത്തിച്ച് കാറിൽ ബലാൽസംഗം ചെയ്തു. പരാതിയിൽ 21 കാരനെ അറസ്റ്റ് ചെയ്തു. ചെറപ്പുറത്തെ അൻസാറാണ് പിടിയിലായത്. നീലേശ്വരം ഇൻസ്പെക്ടർ വി. പ്രേംസദനാണ് അറസ്റ്റ് ചെയ്തത്.ബേക്കൽ കോട്ടയിലേക്ക് കൊണ്ടുപോയി ബലാൽസംഗം ചെയ്തു വെന്നാണ് പരാതി.കഴിഞ്ഞദിവസം പെൺകുട്ടിയെ കാണാതായിരുന്നു. നീലേശ്വരം ഓർച്ചയിൽ നാട്ടുകാർ യുവാവിനെ പിടികൂടി പൊലീസിലറിയിക്കുകയായിരുന്നു. 

പെൺകുട്ടിയെ കാഞ്ഞങ്ങാട് നീലേശ്വരം ഭാഗങ്ങളിൽ അൻസാർ കൂട്ടിക്കൊണ്ടു പോയിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കാർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും. പ്രതിയുടെ മൊബൈൽ ഫോണിൽ മറ്റൊരു പെൺകുട്ടിയുടെ ഫോട്ടോ കണ്ടത് സംബന്ധിച്ചും പൊലീസ് അന്വേഷണമാരംഭിച്ചു.

Read Previous

പ്രഭാത സവാരിക്കിടെ  അധ്യാപകൻ വാഹനമിടിച്ച് മരിച്ചു

Read Next

പ്രകൃതി വിരുദ്ധ പീഡനം:  മദ്രസാധ്യാപകൻ അറസ്റ്റിൽ