റഷീദിന്റെ കൊലയ്ക്ക് കാരണം പ്രതികാരം

സ്വന്തം ലേഖകൻ

കുമ്പള : കുമ്പള ശാന്തിപ്പള്ളം ലക്ഷംവീട് കോളനിയിലെ സമൂസ റഷീദെന്ന റഷീദിനെ 36, കൊലപ്പെടുത്തിയതിന് കാരണം പ്രതികാരമെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ. കാസർകോട്ടെ ഷാനുവെന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ ഒന്നാം പ്രതിയായ റഷീദിനെ ഷാനുവിന്റെ സുഹൃത്തായ അഭിലാഷെന്ന ഹബീബാണ് 32, തലയ്ക്ക് കല്ലിട്ട് കൊലപ്പെടുത്തിയത്.

ഷാനുവിന്റെ അടുത്ത സുഹൃത്തായിരുന്ന ഹബീബിന് റഷീദിനോട് തോന്നിയ പ്രതികാരമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് റഷീദിനെ കുമ്പള ഐഎച്ച്ആർഡി കോളേജിന് പിറകുവശത്തെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തുടർന്ന് കുമ്പള പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹബീബാണെന്ന് തിരിച്ചറിഞ്ഞത്.ഞായറാഴ്ച രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അറസ്റ്റിലായ ഹബീബിനെ കോടതി റിമാന്റ് ചെയ്തു.

LatestDaily

Read Previous

പ്രകൃതി വിരുദ്ധ പീഡനം:  മദ്രസാധ്യാപകൻ അറസ്റ്റിൽ

Read Next

ഭർതൃമതി തൂങ്ങി മരിച്ചു