ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാസർകോട് : രോഗിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടറെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കി. കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോക്ടർ വെങ്കിടഗിരിയെയാണ് രോഗിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ വിജിലൻസ് ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ഹെർണ്ണിയ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലെത്തിയ കാസർകോട് സ്വദേശിയോടാണ് ഡോക്ടർ 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഡിസംബർ മാസത്തിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന രോഗിക്ക് ശസ്ത്രക്രിയ നേരത്തെയാക്കാനാണ് ഡോക്ടർ 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
ഇതേത്തുടർന്ന് രോഗി വിജിലൻസിൽ പരാതി നൽകുകയായിരുന്നു. ഡോക്ടർ വെങ്കിടഗിരിക്കെതിരെ സമാനമായ പരാതികൾ മുമ്പുമുണ്ടായിരുന്നു. കൈക്കൂലി വാങ്ങിയതിന് ഇദ്ദേഹം സസ്പെൻഷൻ നടപടി നേരിട്ടിരുന്നുവെങ്കിലും വീണ്ടും രോഗികളിൽ നിന്നും കൈക്കൂലി കണക്ക് പറഞ്ഞ് വാങ്ങിക്കുകയായിരുന്നു.