പള്ളത്തുമല പുലിപ്പേടിയിൽ

ബളാൽ : ബളാൽ പഞ്ചായത്തിലെ പള്ളത്തുമല വള്ളാമ്പള്ളി റിസോര്‍ട്ടിനടുത്ത് പുലിയിറങ്ങിയതായി സംശയം. പുലിയുടേതാണെന്ന് സംശയിക്കുന്ന നഖപ്പാടുകള്‍ കണ്ടതായി നാട്ടുകാര്‍ ഭീമനടി സെക്ഷൻ ഓഫീസ് ഫോറസ്റ്റ് അധികൃതരെ അറിയിച്ചു.  സംഭവസ്ഥലം സന്ദര്‍ശിച്ച വനംവകുപ്പ് അധികൃതര്‍ കാല്‍പ്പാടിന്റെ ഫോട്ടോ എടുത്ത് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഇതിന് തൊട്ടടുത്തുള്ള ഓണിയില്‍  കെണിയില്‍ കുടുങ്ങിയ പുലി വനംവകുപ്പ് അധികൃതര്‍ മയക്കുവെടി വെച്ചതിനെ തുടര്‍ന്ന്  ചത്ത സംഭവവുമുണ്ടായിരുന്നു.

Read Previous

കൈക്കൂലി ; ഡോക്ടറെ വിജിലൻസ് കോടതിയിൽ ഹാജരാക്കി

Read Next

മാല മോഷണക്കേസ്സിലെ പ്രതികളെ തിരിച്ചറിഞ്ഞു