പ്ലസ് ടു വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയ സംഘം കുടുങ്ങി

സ്വന്തം ലേഖകൻ

നീലേശ്വരം: പ്ലസ് ടു വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടു പോയ യുവാക്കളെ നാട്ടുകാർ കൈയ്യോടെ പിടികൂടി. കഴിഞ്ഞ ദിവസം നീലേശ്വരം ഓർച്ചയിലാണ് ചിറപ്പുറം സ്വദേശികളായ മൂന്ന് യുവാക്കൾ പ്ലസ് ടു വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടു പോകുന്നത് കണ്ട് നാട്ടുകാർ തടഞ്ഞു നിർത്തിയത്.

നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിനിയെയാണ് നീലേശ്വരം ചിറപ്പുറം സ്വദേശികളായ യുവാക്കൾ കാറിൽ കയറ്റിക്കൊണ്ടു പോയത്. ഇവരെ നാട്ടുകാർ  തടഞ്ഞുവെച്ച് പോലീസ്സിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നീലേശ്വരം എസ്ഐ, മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിലുള്ള സംഘമെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി യുവാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

Read Previous

ഐ.എസ് ഭീകരർ കാസർകോട്ടുമെത്തി

Read Next

പോക്സോ: യുപി സ്വദേശി റിമാൻഡിൽ