പോക്സോ: യുപി സ്വദേശി റിമാൻഡിൽ

സ്വന്തം ലേഖകൻ

പടന്ന: ബാർബർ ഷോപ്പിൽ മുടിവെട്ടിക്കാനെത്തിയ ഏഴാംതരം വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ ഉത്തർപ്രദേശ് സ്വദേശി റിമാന്റിൽ സെപ്തംബർ 29-ന് വൈകുന്നേരം പടന്ന മാവിലാക്കടപ്പുറത്തെ ബാർബർ ഷോപ്പിൽ മുടി വെട്ടിക്കാനെത്തിയ പന്ത്രണ്ടുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ ഉത്തർപ്രദേശിലെ ബിലാൽ അലിയെയാണ്  21, കോടതി റിമാന്റ് ചെയ്തത്.

കുട്ടിയുടെ പരാതിയിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സിൽ പ്രതിയായ ബിലാൽ അലിയെ ചന്തേര എസ്ഐ, സി. പ്രദീപ്കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ബാർബർ ഷോപ്പിൽ മുടി വെട്ടിക്കാനെത്തുന്ന കുട്ടികളെ ബാർബർ ഷോപ്പ് ജീവനക്കാരനായ ബിലാൽ അലി മുൻപും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പരാതിയുണ്ട്.

Read Previous

പ്ലസ് ടു വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയ സംഘം കുടുങ്ങി

Read Next

കൊലക്കേസ് പ്രതിയുടെ മരണത്തിൽ അന്വേഷണം