സ്പിരിറ്റും ഗോവൻ മദ്യവും കടത്തിയ പ്രതി അറസ്റ്റിൽ

നീലേശ്വരം : ലോറിയിൽ സ്പിരിറ്റും ഗോവൻ മദ്യവും കടത്തിയ പ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പെരിങ്ങോം പെരിന്തട്ട തവിടുശേരി സ്വദേശി കെ.ഷിബുവിനെയാണ് 43, കാസർകോട് അസി.എക്സൈസ് കമ്മീഷണർ ജോയി ജോസഫ് അറസ്റ്റു ചെയ്തത്. 2021- ൽ  1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും കെ എൽ.   09 എ.ഡി. 0761 നമ്പർ ലോറിയിൽ കടത്തിക്കൊണ്ടു വന്ന കേസിലെ പ്രതിയാണ്.നീലേശ്വരം റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം എക്സൈസ് സംഘം പിടികൂടുകയായിരുന്നു.  നിരവധി രേഖകളുടെയും ശാസ്ത്രീയ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്കെത്തിച്ചേർന്നത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read Previous

യുവാവ് തൂങ്ങി മരിച്ചു

Read Next

വൃദ്ധ കിണറില്‍ വീണ് മരിച്ചു