പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

പയ്യന്നൂർ :പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പയ്യന്നൂർ കാനായി കാനം സ്വദേശി    സനൂപിന്റെ ഭാര്യ ലിബിഷയാണ് 21, മരണപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയി ലാണ് സംഭവം. യുവതി പെൺകുട്ടിക്കാണ് ജന്മം നൽകിയത്. ആദ്യ പ്രസവമായിരുന്നു. പ്രസവത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ മരണ പ്പെടുക യായിരുന്നു. പരിയാരം പനങ്ങാട്ടൂർ കെ.വി ചന്ദ്രൻ സ്മാരക കലാസ മിതി ക്ക് സമീപം താമസിക്കുന്ന ഭാസ്കരൻ – ലത ദമ്പതികളുടെ മകളാണ്. സഹോദരൻ വിപിൻ വിദേശത്താണ്.

LatestDaily

Read Previous

യുവതിയെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ കാമുകനും സുഹൃത്തും കുറ്റക്കാർ

Read Next

റെയിൽവെ സ്റ്റേഷൻ റോഡ് ദുർഗന്ധമയം