ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ചെറുവത്തൂർ : ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നിയമനത്തെ ചൊല്ലി കോൺഗ്രസിൽ കലാപം രൂക്ഷമാകുന്നു. കയ്യൂർ ചീമേനി, കിനാനൂർ കരിന്തളം, മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിയമനത്തിൽ ഡി സി സി പ്രസിഡന്റും രാജ്മോഹൻ ഉണ്ണിത്താൻ എം പിയും കാണിച്ച അതേ രീതിയാണ് ചെറുവത്തൂർ മണ്ഡലത്തിലും കാണിച്ചതെന്ന് ചെറുവത്തൂരിലെ കോൺഗ്രസ് പ്രവർത്തകരും ഭാരവാഹികളും ആരോപണമുന്നയിച്ചു.
നിലവിലുള്ള പ്രസിഡന്റ് ഒ ഉണ്ണികൃഷ്ണനെ നിയമിച്ചത് മൂന്ന് വർഷം മുമ്പാണ്. ചെറുവത്തൂരിൽ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എ പക്ഷകാരനാണ് ഒ. ഉണ്ണികൃഷ്ണൻ. ഡി സി സി ജനറൽ സെക്രട്ടറി കെ വി സുധാകരൻ ഗ്രൂപ്പാണ് ചെറുവത്തൂരിൽ മണ്ഡലം കമ്മിറ്റി നിയന്ത്രിക്കുന്നത് . മുൻ മണ്ഡലം പ്രസിഡന്റ് വി നാരായണൻ നേതൃത്വം നൽകുന്ന ഗ്രൂപ്പാണ് ചെറുവത്തൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് ഭരണം നിയന്ത്രിക്കുന്നത്. വി. നാരായണനാണ്.
ഡോ കെ വി ശശിധരനെ സുരക്ഷിത സ്ഥാനത്ത് ഇരുത്തുന്നതിന് വേണ്ടിയാണ് ഒ ഉണ്ണികൃഷ്ണനെമണ്ഡലം പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റിയതെന്നാണ് ആക്ഷേപം. നവംബറിൽ നടക്കുന്ന ചെറുവത്തൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഡി സി സി പ്രസിഡന്റ് പി കെ ഫൈസലിന്റെ സന്തത സഹചാരി ഡോ കെ വി ശശിധരനെ ബാങ്ക് പ്രസിഡന്റ് ആക്കുവാനാണ് പി കെ ഫൈസൽ കരുക്കൾ നീക്കുന്നത്. എ ഗ്രൂപ്പിനു പകരമായി മണ്ഡലം പ്രസിഡന്റ് സ്ഥാനം തരാമെന്ന് പറഞ്ഞതിനാലാണ് കെ. ബാലകൃഷ്ണനെ ഡി സി സി പ്രസിഡന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റായി നിയമിച്ചതെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.
കെ. ബാലകൃഷ്ണനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് നിർമ്മാണത്തിലും , സ്കൂൾ പി ടി എം ഫണ്ട് ദുരുപയോഗത്തിലും അഴിമതിയാരോപണമുണ്ട്. ഡിസിസി പ്രസിഡണ്ട് നിയോഗിച്ച ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ. ബാലകൃഷ്ണന്റെ മകന് ചെറുവത്തൂർ ഫാർമേഴ്സ് ബാങ്കിൽ ജൂനിയർ ക്ലാർക്കായി നിയമനവും മകന്റെ ഭാര്യയ്ക്ക് കാസർകോട് കാർഷിക വികസന ബാങ്കിൽ നിയമനവും നൽകിയതിനെച്ചൊല്ലി ചെറുവത്തൂരിൽ വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്.