ബീവറേജ് ഔട്ട് ലൈറ്റിന്റെ ചുറ്റുമതിൽ തകർന്നു

കാഞ്ഞങ്ങാട് : ബീവറേജ് ഔട്ട്ലെറ്റിന്റെ ചുറ്റുമതിൽ തകർന്നുവീണു. ഹോസ്ദുർഗ് കോടതി റോഡിൽ നിന്നും ബീവറേജ് ഔട്ട്ലെറ്റിലേക്ക് കടന്നുപോകുന്ന സ്ഥലത്തെ ചുറ്റുമതിലാണ് വ്യാപകമായി തകർന്നുവീണത്. ഇന്ന് രാവിലെയാണ് തകർന്ന നിലയിൽ കണ്ടത്. പടിഞ്ഞാറുഭാഗത്തേക്കുള്ള മതിൽ ഏറെക്കുറെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ്.

തൊട്ടടുത്ത മതിൽ അപകടാവസ്ഥയിലുമായിട്ടുണ്ട്. ചുറ്റുമതിലും താഴ്ഭാഗത്തെ മൺ തിട്ടയും തകർന്നു . മതിലിന്റെ കല്ലുകൾ തൊട്ടു താഴെയുള്ള ഹോസ്ദുർഗ് ഗവ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്റ്റേഡിയത്തിലേക്കാണ് പതിച്ചത്.

സ്റ്റേഡിയത്തിനും കേടുപാട് സംഭവിച്ചു .ശക്തമായ മഴയിലാണ് മതിൽ തകർന്നത്.   ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാർ കാണുന്നത്. രാവിലെ ബീവറേജിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയായി. ഇൻറർലോക്ക് ഉൾപ്പെടെ തകർന്ന നിലയിലാണ് .

LatestDaily

Read Previous

യു.പി സ്വദേശിക്കെതിരെ പോക്സോ

Read Next

യുവതിയെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ കാമുകനും സുഹൃത്തും കുറ്റക്കാർ