ബലാത്സംഗ കേസ്സിൽ യുവാവ് റിമാന്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത ബ്രാഞ്ച് മാനേജർ റിമാന്റിൽ. കാഞ്ഞങ്ങാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഒാഗസ്റ്റ് 15-നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വീട്ടമ്മയാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ശുചിമുറിയിൽ ബലാത്സംഗത്തിനിരയായത്.

ഇവരുടെ പരാതിയിൽ സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജർ കാഞ്ഞങ്ങാട് മുറിയനാവിയിലെ രഞ്ജിത്താണ് 33, റിമാന്റിലായത്. ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

Read Previous

ബാലകൃഷ്ണന്റെ മകളുടെ ഭർത്താവിനെ നാളെ തെളിവെടുപ്പിന്  കൊണ്ടുവരും

Read Next

ചിമ്മിനി ഹനീഫ വധശ്രമക്കേസ്സിൽ പ്രതികളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു