ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
തൃക്കരിപ്പൂർ : ഉദിനൂർ പരുത്തിച്ചാലിൽ ഗൃഹനാഥനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അവ്യക്തത. ഇന്നലെ രാവിലെയാണ് വെൽഡിംഗ് തൊഴിലാളിയും, ഉദിനൂർ പരുത്തിച്ചാൽ സ്വദേശിയുമായി എം.വി. ബാലകൃഷ്ണനെ 54, വീട്ടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാലകൃഷ്ണൻ തലയ്ക്കടിയേറ്റ് രക്തം വാർന്ന് മരിച്ചതാണെന്നാണ് സംശയിക്കുന്നത്. ഇദ്ദേഹം സ്ഥലത്തെ ഒരു സിപിഎം നേതാവിനെ ഫോണിൽ വിളിച്ച് തന്നെ ചെക്കൻ തലയ്ക്കടിച്ചുവെന്ന് അറിയിച്ചിരുന്നു. ഇൗ ചെക്കൻ ആരാണെന്നതിനെക്കുറിച്ച് പോലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. മകളുടെ ഭർത്താവാണ് ഇദ്ദേഹത്തിന്റെ തലയ്ക്കടിച്ചതെന്ന് സംശയിക്കുന്നുവെങ്കിലും, മരുമകൻ ഇത് സമ്മതിച്ചിട്ടില്ല.
ഭാര്യയും മക്കളുമായി അകന്ന് ഒറ്റയ്ക്ക് താമസിക്കുന്ന ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പരുത്തിച്ചാലിലെ സ്വത്തിൽ നിന്നും 5 സെന്റ് സ്ഥലം നീലമ്പം സ്വദേശിയായ യുവാവിന് വിൽപ്പന നടത്തിയിരുന്നു. ഇതിന്റെ റജിസ്ട്രേഷൻ ഇന്നലെ നടക്കാനിരിക്കെയാണ് ബാലകൃഷ്ണനെ വീട്ടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വത്തിനെച്ചൊല്ലി ഇദ്ദേഹവും മകളുടെ ഭർത്താവുമായി തർക്കമുണ്ടായിരുന്നതായി സൂചനയുണ്ട്. മരണം നടന്ന വീട് ഇന്നലെ കാസർകോട് ഏഎസ്പി, ശ്യാം, കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായർ എന്നിവർ സന്ദർശിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും ഇന്നലെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ബാലകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ ഉദിനൂർ പരുത്തിച്ചാലിലെ വീട്ടിലെത്തിച്ച് അന്ത്യകർമ്മങ്ങൾക്ക് ശേഷം സംസ്ക്കരിച്ചു.
തലയ്ക്കടിയേറ്റ ബാലകൃഷ്ണൻ പരാമർശിച്ച ചെക്കൻ ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ചന്തേര പോലീസ് ഇൻസ്പെക്ടർ ജി.പി. മനുരാജിന്റെ നേതൃത്വത്തിൽ ചന്തേര എസ്ഐ, എം.വി. ശ്രീദാസും സംഘവുമാണ് കേസ്സന്വേഷിക്കുന്നത്. മരണത്തിൽ ഇതുവരെ പോലീസ് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പെയിന്റിംഗ് തൊഴിലാളിയായ ഇദ്ദേഹത്തിന്റെ മരുമകൻ പോലീസ് നിരീക്ഷണത്തിലാണ്.