സൈബർ തട്ടിപ്പ് തുടർക്കഥയാകുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ജില്ലയിൽ സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം മൂന്ന് പരാതികളിൽ കൂടി കേസ്സ് റജിസ്റ്റർ ചെയ്തതോടെ ജില്ലയിൽ റജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായി.

കീഴൂർ ചെമ്പിരിക്ക കുഞ്ഞി വീട്ടിൽ കെ.വി. കൃഷ്ണൻ നായരുടെ മകൾ പി. ശിവദർശന 25, മഞ്ചേശ്വരം കടമ്പാറിലെ മുഹമ്മദ് അഷ്റഫിന്റെ ഭാര്യ റബീസത്ത് റാഷ 33, മംഗൽപ്പാടി മീഞ്ചയിലെ ടി. നാരായണയുടെ മകൻ ടി. നിതേഷ് 29, എന്നിവരുെട പരാതികളിലാണ് കഴിഞ്ഞ ദിവസം കാസർകോട് സൈബർ പോലീസ് മൂന്ന് കേസുകൾ കൂടി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗൂഗിൾ മാപ്പ് റിവ്യൂ ചെയ്യുന്ന പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് ചെമ്പിരിക്കയിലെ പി. ശിവദർശനയിൽ നിന്നും സൈബർ തട്ടിപ്പ് സംഘം 5,31,070 രൂപ തട്ടിയെടുത്തത്.

വാട്സ്ആപ്പ്, ടെലഗ്രാം എന്നീ സോഷ്യൽ മീഡിയ  അക്കൗണ്ടുകൾ വഴിയാണ് ജോലി വാഗ്ദാനം. തട്ടിെയടുത്ത പണത്തിൽ നിന്നും 1400 രൂപ തിരികെ നൽകി തട്ടിപ്പ് സംഘം ശിവദർശനയോട് കാരുണ്യം കാണിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന വാഗ്ദാനം നൽകിയാണ് മഞ്ചേശ്വരം കടമ്പാറിലെ റബീസത്ത് റാഷയിൽ നിന്നും ജൂലായ് 19 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ തട്ടിപ്പ് സംഘം 1,93,516 രൂപ തട്ടിയെടുത്തത്.

മീഞ്ചയിലെ നിതേഷിൽ നിന്നും 2023 ഫെബ്രുവരി 11 മുതൽ 14 വരെയുള്ള കാലയളവിലാണ് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വാട്സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി പരസ്യം നൽകി സൈബർ തട്ടിപ്പ് മാഫിയ 2,95,000 രൂപ തട്ടിയെടുത്തത്. ഇതോടെ രണ്ട് ദിവസങ്ങളിലായി ജില്ലയിൽ 8 സൈബർ തട്ടിപ്പ് േകസുകളാണ് റജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.

Read Previous

കല്ലടുക്ക വാഹനാപകടം; ബസ്സ് ഡ്രൈവർക്കെതിരെ കേസ്

Read Next

മുന്നറിയിപ്പിന് പുല്ലുവില മാലിന്യം കുന്നു കുടുന്നു