കല്ലടുക്ക വാഹനാപകടം; ബസ്സ് ഡ്രൈവർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

ബദിയടുക്ക : ചെർക്കള കല്ലടുക്ക റോഡിൽ കാട്ടുകുക്കെ അടുക്ക സ്ഥലയിൽ പിക്കപ്പ് വാഹനത്തിന് പിറകിൽ  കർണ്ണാടക ആർടിസി ബസ്സിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ബദിയടുത്ത പള്ളത്തടുക്കയിൽ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ ഞെട്ടൽ വിട്ടുമാറുന്നതിന് മുമ്പേയാണ് ഇന്നലെ രാവിലെ 10 മണിക്ക് അടുക്കസ്ഥലയിൽ വീണ്ടും 2 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടായത്.

കവുങ്ങിൻ തൈ കയറ്റിവന്ന കെ.എൽ 14. വി. 9544 പിക്കപ്പ് വാഹനത്തിന് പിറകിൽ കർണ്ണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കെ.എ. 19 എഫ് 3147 നമ്പർ ബസ്സിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പിക്കപ്പ് ഡ്രൈവർ ഷേണി പജാനയിലെ അബ്ദുൾ റഹ്മാന്റെ മകൻ പി.ഏ. മുഹമ്മദ് മുസ്തഫ 45, ഒപ്പമുണ്ടായിരുന്ന രാമചന്ദ്ര 65, എന്നിവരാണ് മരിച്ചത്.

സംഭവത്തിൽ കർണ്ണാടക ആർടിസി ബസ്സോടിച്ചിരുന്ന ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. പള്ളത്തടുക്ക വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മറവു ചെയ്യുന്നതിന് മുമ്പേയാണ് ജില്ലയെ ഞെട്ടിച്ച് അടുക്കസ്ഥലയിൽ വീണ്ടും രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടായത്. ഇതോടെ അടുത്തടിത്ത ദിവസങ്ങളിലായി 7 പേരുടെ ജീവനാണ് റോഡിൽ പൊലിഞ്ഞത്.

LatestDaily

Read Previous

ബാലകൃഷ്ണൻ കൊല; ചെക്കനെ തേടുന്നു

Read Next

സൈബർ തട്ടിപ്പ് തുടർക്കഥയാകുന്നു