മുന്നറിയിപ്പിന് പുല്ലുവില മാലിന്യം കുന്നു കുടുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മാലിന്യം നിക്ഷേപിക്കരുതെന്ന നഗരസഭയുടെ മുന്നറിപ്പ് ബോർഡിന് ചുറ്റും മാലിന്യം നിറയുന്നു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിൽ നൂർമസ്ജിദ് വഴി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിന്റെ ഇരുവശത്തുമാണ് നിരോധിത പ്ലാസ്റ്റിക്ക് കവറുകളിലാക്കി മാലിന്യങ്ങൾ നിക്ഷേപിച്ചിട്ടുളളത്.

നഗര സഭയുടെ ശുചിത്വ വിഭാഗം തൊഴിലാളികൾ നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യം അഴുകി ദുർഗന്ധം വമിച്ച് തുടങ്ങിയതോടെ ഇതുവഴിയുള്ള കാൽനടക്കാർ മൂക്ക് പൊത്തിയാണ് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നത്. ഇടവഴിയായതുകൊണ്ടുതന്നെ  ആരുടെയും ശ്രദ്ധയിൽ പെടാത്തതിനാൽ അന്യ സംസ്ഥാന തൊഴിലാളികളും സമീപത്തെ ചില വ്യാപാരികളുമാണ് രാത്രിയുടെ മറവിൽ പതിവായി ഇവിടെ മാലിന്യം ഉപേക്ഷിച്ച് വരുന്നത്.   

Read Previous

സൈബർ തട്ടിപ്പ് തുടർക്കഥയാകുന്നു

Read Next

ഗോവ മദ്യശേഖരം പിടികൂടി