ഗോവ മദ്യശേഖരം പിടികൂടി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : അനധികൃത വിൽപ്പനയ്ക്കായെത്തിച്ച ഗോവ മദ്യം ഹോസ്ദുർഗ്ഗ് പോലീസ് പിടിച്ചെടുത്തു. ഹോസ്ദുർഗ്ഗ് എസ്ഐ, കെ. രാജീവന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി 11-15-ന് അജാനൂർ കടപ്പുറത്ത് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച മദ്യ ശേഖരം പിടികൂടിയത്. അജാനൂർ കടപ്പുറത്ത് ബേക്കൽ വിശാലയുടെ ഉടമസ്ഥതയിലുള്ള ഷെഡ്ഡിനകത്ത് നിന്നാണ്  180 മില്ലി ലിറ്ററിന്റെ 1484 മദ്യക്കുപ്പികളടങ്ങുന്ന ശേഖരം പോലീസ് കണ്ടെടുത്തത്.

കേരളത്തിൽ വിൽക്കാൻ അനുമതിയില്ലാത്ത ഗോവൻ നിർമ്മിത വിദേശ മദ്യശേഖരമാണ് പോലീസ് കണ്ടെടുത്തത്. ഇവ വിൽപ്പനയ്ക്കായി  സൂക്ഷിച്ച് വെച്ചതായിരുന്നു. അജാനൂർ കടപ്പുറത്ത് മദ്യമെത്തിച്ചയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read Previous

മുന്നറിയിപ്പിന് പുല്ലുവില മാലിന്യം കുന്നു കുടുന്നു

Read Next

പണം തിരിമറിയിൽ  വനിതാ പോസ്റ്റ് മാസ്റ്റർക്കെതിരെ കേസ്