ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: രാമന്തളി ചിറ്റടിയിൽപോലീസും ബോംബു സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ കുറ്റിക്കാട്ടില്‍നിന്നും രണ്ട് സ്റ്റീല്‍ ബോംബുകളും വടി വാളും കണ്ടെത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രൻ്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം റെയ്ഡിനെത്തിയത്.
കഴിഞ്ഞ ദിവസം വാക്കേറ്റവും കയ്യാങ്കളിയും ബോംബും വടി വാളുമായി ഒരു സംഘം ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് പയ്യന്നൂര്‍ പോലീസും പഴയങ്ങാടി പോലീസും കണ്ണൂരില്‍നിന്നെത്തിയ ബോംബുസ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് രാമന്തളിയിലെ ചിറ്റടി, മൊട്ടക്കുന്ന് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയത്. ചിറ്റടിയിലെ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിലൊളിപ്പിച്ച നിലയിലാണ് ബോംബും വാളും കണ്ടെത്തിയത്.
ഒരു മീറ്ററിനടുത്ത് നീളമുള്ള വാള്‍ തുരുമ്പ് പിടിച്ച നിലയിലായിരുന്നു. തുണിസഞ്ചിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. മുകളില്‍ രണ്ട് എന്നെഴുതിയ സ്റ്റിക്കര്‍ ഒട്ടിച്ച ബോംബുകളുംവാളും കസ്റ്റഡിയിലെടുത്ത പോലീസ് ബോംബ് സമീപത്തെ ഉപയോഗിക്കാത്ത ക്വാറയിൽ കൊണ്ടുപോയി പൊട്ടിച്ച് നിര്‍വീര്യമാക്കി. തുടർന്ന് ആയുധ നിരോധന നിയമപ്രകാരവും എക്‌സ്പ്ലോസീവ് ആക്ട് പ്രകാരവും കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.