സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: ലൈംഗിക ആരോപണത്തിൽ കുടുങ്ങിയ ബശീർ വെള്ളിക്കോത്തിന് എതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം കനത്തു. മാങ്ങാട് യുവതിയുമായുള്ള ശൃംഗാര ഫോൺ സംഭാഷണം വീണ്ടും നാടൊട്ടുക്കും സമൂഹ മാധ്യമങ്ങളിൽ പടർന്നുപിടിച്ചു.
മാങ്ങാട് യുവതിയുമായി 2018-ൽ ബശീർ നടത്തിയ ശൃംഗാരം 2020-ൽ പുറത്തുവന്നതിനെ തുടർന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്തിന്റെ ജനറൽ സിക്രട്ടറി സ്ഥാനത്ത് നിന്ന് ബശീർ വെള്ളിക്കോത്തിനെ പുറത്താക്കിയിരുന്നുവെങ്കിലും, ഇപ്പോൾ വീണ്ടും ബശീർ വെള്ളിക്കോത്തിനെ അതേ പദവിയിൽ കുടിയിരുത്തിയതിന് എതിരെയാണ് നാട്ടിലും പ്രവാസ ലോകത്തും പ്രതിഷേധം കത്തിപ്പടരുന്നത്.
സംയുക്ത ജമാഅത്തിന്റെ ജനറൽ സിക്രട്ടറി പദത്തിൽ ഇരിക്കാൻ ബശീർ ഒട്ടും യോഗ്യനല്ലെന്നും, സ്വയം രാജിവെച്ച് പുറത്തുപോകണമെന്നുമുള്ള ആവശ്യം മുസ്്ലീം സമുദായത്തിൽ ശക്തമായിട്ടുണ്ട്. ബശീറും മാങ്ങാട് വീട്ടമ്മയും തമ്മിലുള്ള ” പഴംപൊരി” ഓഡിയോ ക്ലിപ്പിംഗ്സ് പ്രവാസ ലോകത്തും പടർന്നു പിടിച്ചിട്ടുണ്ട്.