10 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 81 വർഷം തടവും മൂന്നര ലക്ഷം പിഴയും

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത  പെൺ കുട്ടിയെ  ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 81 വർഷം  തടവും  3,65,000/രൂപ  പിഴയും , പിഴയടച്ചില്ലെങ്കിൽ ഒരു വർഷം 9 മാസം  അധിക  തടവും  ശിക്ഷ വിധിച്ചു. പുല്ലൂർ അമ്പലത്തറ പുത്തൻ പുരക്കൽ പി.ടി സണ്ണി എന്ന ജോസഫിനെയാണ് 58, കോടതി ശിക്ഷിച്ചത്.

  2021 ജൂൺ   മുതൽ  2022 മാർച്ച്‌  വരെയുള്ള ദിവസങ്ങളിൽ   10 വയസ്സുള്ള  പെൺകുട്ടിയെ  പീഡിപ്പിച്ച   കേസിലാണ്  ശിക്ഷ.    പോക്സോ ആക്ടിലെയും, ഇന്ത്യൻ ശിക്ഷ നിയമത്തിലെയും  വിവിധ വകുപ്പുകൾ പ്രകാരവുമാണ്.  ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി. സുരേഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്.  

അമ്പലത്തറ  പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത  കേസ്സിൽ ആദ്യാന്വേഷണം  നടത്തിയത്  അന്നത്തെ പോലീസ് ഇൻസ്‌പെക്ടറായിരുന്ന  രഞ്ജിത്ത് രവീന്ദ്രനും, കോടതിയിൽ പ്രതിക്കെതിരെ  കുറ്റപത്രം സമർപ്പിച്ചത് ഇപ്പോഴത്തെ പോലീസ് ഇൻസ്‌പെക്ടർ ടി.കെ. മുകുന്ദനും ആണ്. പ്രോസീക്യൂഷന്  വേണ്ടി  ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.

Read Previous

കുപ്രസിദ്ധ വാഹന മോഷ്‌ടാവിനെതിരെ ലുക്ക്‌ ഔട്ട്‌

Read Next

കോൺഗ്രസിൽ കെ. സുധാകരൻ – വി.ഡി സതീശൻ യുദ്ധം