വന്ദേഭാരത് ഫ്ളാഗ് ഓഫ് ചടങ്ങിൽ നിന്ന് എംഎൽഏ ഇറങ്ങിപ്പോയി

കാസർകോട്: തിരുവനന്തപുരം രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചടങ്ങിൽ നിന്ന്  സ്ഥലം എംഎൽഎ എൻ എ നെല്ലിക്കുന്ന് ഇറങ്ങിപ്പോയി. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ  സംസാരിക്കാൻ അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്.

ചടങ്ങിലേക്ക് വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നുവെന്ന് എം എൽ എ പറഞു . ഓൺലൈനായി രാജ്യത്തെ ഒമ്പത് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്യുന്നതിനും കാസർകോട്  നിന്ന് വന്ദേ ഭാരതിന്റെ ആദ്യ സർവീസിന്റെ യാത്രയയപ്പിനും നിൽക്കാതെയാണ് എം എൽ എ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സംസാരിച്ചു കഴിഞ്ഞയുടൻ  12. 15 ന് ചടങ് അവസാനിപ്പിച്ചതോടെയാണ് ക്ഷുഭിതനായ എം എൽ എ വേദി വിട്ടിറങ്ങിയത്

LatestDaily

Read Previous

ലൈംഗീക പീഡനക്കേസ്സിൽ ചാനൽ താരത്തിന്റെ വീട്ടിൽ പരിശോധന

Read Next

ബോംബും വടിവാളുമായെത്തിയ ആർ.എസ്.എസ്. പ്രവർത്തകൻ അറസ്റ്റിൽ