മുഖ്യമന്ത്രിയെത്തും മുമ്പ് കാറും ലോറിയും കൂട്ടിയിടിച്ച്  ഗതാഗത തടസം

പയ്യന്നൂര്‍: എടാട്ട് ദേശീയപാതയില്‍ കാറും മീന്‍ലോറിയും കൂട്ടിയിടിച്ച് ഗതാഗത തടസം.മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് പോലീസ് സ്ഥലത്തുണ്ടായിരുന്നതിനാല്‍ വളരെ വേഗത്തിലുള്ള ഇടപെടലിലൂടെ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞു. ഇന്ന് രാവിലെ എട്ടോടെ എടാട്ട് ദേശീയപാതയില്‍ ശാന്തി തിയേറ്ററിന് സമീപത്തെ റോഡിലാണ് അപകടം. മംഗലാപുരത്തുനിന്നും മീനുമായി വരുന്ന ലോറിയും പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുന്‍ഭാഗം അപകടത്തില്‍ തകര്‍ന്നു.

അപകടത്തില്‍ കാറിന്റെ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുഖ്യമന്ത്രി ഇതുവഴി കടന്നുപോകുന്നതിനാല്‍ റോഡില്‍ പോലീസുണ്ടായിരുന്നു. അപകടമുണ്ടായ ഉടന്‍ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞതോടെ മുഖ്യമന്ത്രിയെത്തുമ്പോഴേക്കും ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിച്ചു.

Read Previous

തട്ടുകടയിലെ മലിനജലം ഓടയിലേക്ക് ഒഴുക്കുന്നു

Read Next

ഭാര്യാ സഹോദരന്മാർ കരാറുകാരന്റെ കൈ തല്ലിയൊടിച്ചു; കേസ്