കാസർകോട്: കാറിൽ നിന്നും 3 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ ആറു മാസത്തിനു ശേഷം നാടകീയമായി പിടികൂടി. ബാര ആരിയടുക്കത്തെ ബിനു മാങ്ങാടിനെയാണ് കാസർകോട് എക് സൈസ് അസിസ്റ്റൻറ് കമ്മീഷണർ ജോയിജോസഫ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ മുനിക്കലിൽ കെ.എൽ. 60 ഇ7514 നമ്പർ കാറിൽ നിന്നും 3 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ബിനു. അന്ന് പ്രതിയെ കണ്ടെത്താനായില്ല.
തുടർന്ന് അസിസ്റ്റൻറ് കമ്മീഷണർ ജോയിജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സി സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ നിരവധി രേഖകളുടെയും ശാസ്ത്രീയ പരിശോധനയിലൂടെയുമാണ് പ്രതിയെ കണ്ടെത്തിയത്. അന്വേഷ്ണസംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ പി ജി, പ്രിവന്റീവ് ഓഫീസർ അഷ്റഫ് സി കെ, അിജീഷ് സി, പ്രജിത്ത് കെ ആർ, എക്സൈസ് ഡ്രൈവർ ക്രിസ്റ്റീൻ. പി. എ. എന്നിവരുമുണ്ടായിരുന്നു.