ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പ്രത്യേക ലേഖകൻ
കാഞ്ഞങ്ങാട്: നഗരത്തിലെ മിക്ക തട്ടുകടകളിൽ നിന്നുമുള്ള മലിന ജലം, മഴ വെള്ളo ഒഴുകി പോകാൻ നിർമ്മിച്ച ഓടയിൽ ഒഴുക്കുന്നു. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ പ്രവർത്തിച്ച് വരുന്ന തട്ടുകടകളിൽ നിന്നുള്ള അഴുകിയ വെള്ളമാണ് മഴ വെള്ളം ഒഴുകിപ്പോകുന്നതിന് വേണ്ടി നിർമ്മിച്ച ഓടയുടെ സ്ലാബുകൾക്ക് തട്ടുകടക്കാർ വിടവുണ്ടാക്കി സൂത്രത്തിൽ ഒഴുക്കി വിടുന്നത്.
കാഞ്ഞങ്ങാട് പെട്രോൾ ബങ്കിന് പടിഞ്ഞാറു ഭാഗത്തുള്ള ഓടയുടെ സ്ലാബിന്റെ വിടവിൽ കൂടി തൊട്ടടുത്ത തട്ടുകടക്കാരൻ സ്ഥിരമായി മലിനജലം ഒഴുക്കിവിടുന്നതായി പരിസരത്തെ വ്യാപാരികൾ പറയുന്നു. മഴയില്ലാത്ത സമയത്ത് മലിന ജലം ഓടയിൽ കെട്ടിനിന്ന് അസഹനീയമായ ദുർഗദ്ധം വമിക്കുകയാണ് നഗരത്തിൽ മലിനജലം ഒഴുകിപ്പോകുന്നതിന് ശാസ്ത്രീയമായ സംവിധാനമില്ലാത്തത് ശുചിത്വ പരിപാലനത്തിന് വിഘാതമാവുകയും ഗുരുതരമായ ആരോഗ്യപ്രശനങ്ങളുമാണ് സൃഷ്ടിക്കുന്നത്.
966