വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു

സ്വന്തം ലേഖകൻ

മേൽപ്പറമ്പ് : ഓൺലൈൻ വഴി വായ്പ്പ വാഗ്ദാനം ചെയ്ത് ബെണ്ടിച്ചാൽ സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്തുവെന്ന പരാതിയിൽ മേൽപ്പറമ്പ് പോലീസ് േകസെടുത്തു. ബെണ്ടിച്ചാൽ ഫർസാന മൻസിലിൽ അബ്ദുൾ റഹിമാന്റെ മകൻ ബി.ഏ. ഹാരിസിന്റെ 48, പരാതിയിലാണ് കേസ്.

റിലയൻസ് കമ്പനിയുടെ പേരിൽ വായ്പ വാഗ്ദാനം ചെയ്താണ് 2023 ജൂലായ് 13 മുതൽ 15 വരെയുള്ള കാലയളവിൽ ഹാരിസിന്റെ അക്കൗണ്ടിൽ നിന്നും 1,66,990 രൂപ തട്ടിയെടുത്തത്. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണിലേക്ക് 9958838269 എന്ന വാട്സ്ആപ്പിൽ നമ്പറിൽ നിന്നും വന്ന സന്ദേശത്തിലാണ് വായ്പാ വാഗ്ദാനമുണ്ടായത്. വിവിധ പേരുകളിൽ ഓൺലൈൻ വഴി പണം തട്ടിയെടുത്ത ശേഷം വായ്പ്പ നൽകാതെ വഞ്ചിക്കുകയായിരുന്നു.

Read Previous

ചികിത്സാ വാഗ്ദാനത്തിൽ 1.75 കോടി തട്ടിയെടുത്തു

Read Next

തൈക്കടപ്പുറം സംഘർഷത്തിൽ നരഹത്യാശ്രമത്തിന് കേസ്