ചികിത്സാ വാഗ്ദാനത്തിൽ 1.75 കോടി തട്ടിയെടുത്തു

സ്വന്തം ലേഖകൻ

രാജപുരം: ചികിത്സ വാഗ്ദാനം ചെയ്ത് തൃശ്ശൂർ സ്വദേശിനിയുടെ ഒന്നേമുക്കാൽ കോടിയോളം തട്ടിയെടുത്ത ദമ്പതികൾക്കെതിരെ രാജപുരം പോലീസ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. തൃശ്ശൂർ നോർത്ത് സ്റ്റാന്റ് പാലിയം റോഡിൽ താമസിക്കുന്ന പരേതനായ ഭാസ്ക്കരന്റെ ഭാര്യ സി. ജയയാണ് 75, പനത്തടി മാനടുക്കം സ്വദേശികളായ ദമ്പതികളുടെ തട്ടിപ്പിനിരയായത്.

ജയയുടെ ഭർത്താവിന്റെ മരണശേഷം ഭർതൃസുഹൃത്തായ മാനടുക്കത്തെ വൈദ്യൻ ഉണ്ണികൃഷ്ണൻ നായർ ഇവരെ ചികിത്സാ വാഗ്ദാനം ചെയ്ത് മാനടുക്കത്തെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. 2019 മുതൽ 2022 വരെയുള്ള കാലയളവിൽ ഉണ്ണികൃഷ്ണൻ നായരും ഭാര്യ സരസ്വതിയും ചേർന്ന് തന്റെ ഒരു കോടി രൂപയും ഒന്നരക്കിലോ സ്വർണ്ണവും തട്ടിയെടുത്തുവെന്നാണ് ജയയുടെ പരാതി.

Read Previous

ലേറ്റസ്റ്റിന് കല്ലെറിഞ്ഞ കേസ്സിൽ പമ്പുടമയെ പോലീസ് ചോദ്യം ചെയ്തു

Read Next

വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു