റെ. സ്റ്റേഷൻ റോഡിൽ കക്കൂസ്  മാലിന്യമൊഴുക്കി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കോട്ടച്ചേരി മത്സ്യച്ചന്തയ്ക്ക് സമീപം റെയിൽവേ സ്റ്റേഷൻ റോഡിൽ കക്കൂസ് മാലിന്യമൊഴുക്കിയ ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സ്റ്റേഷൻ റോഡിൽ പൊതുസ്ഥലത്ത് ടാങ്കറിലെത്തിയ കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത്. അസഹ്യമായ ദുർഗന്ധമുണ്ടായതോടെ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ടാങ്കർ ലോറി കയ്യോടെ പിടികൂടി ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ദുർഗന്ധം സഹിക്കാനാകാത്തതിനാൽ സ്റ്റേഷൻ റോഡിലെ പല കടകളും ഇന്ന് രാവിലെ തുറന്നില്ല.

Read Previous

മരുന്നിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്

Read Next

അധ്യാപകന്റെ മർദ്ദനമേറ്റ വിദ്യാർത്ഥിനിക്ക് നീതി ലഭിച്ചില്ല