തൈക്കടപ്പുറം സംഘർഷത്തിൽ നരഹത്യാശ്രമത്തിന് കേസ്

സ്വന്തം ലേഖകൻ

നീലേശ്വരം : നീലേശ്വരം തൈക്കടപ്പുറത്ത് ഇരുവിഭാഗങ്ങൾ തമ്മിലടിച്ച സംഭവത്തിൽ രണ്ടുപരാതികളിലായി 25 ഓളം പേർക്കെതിരെ നീലേശ്വരം പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. സെപ്തംബർ 20-ന് രാത്രി 10-30 മണിക്ക് തൈക്കടപ്പുറം മാലിക് ദീനാർ പള്ളിക്ക് സമീപം തോരണം കെട്ടുകയായിരുന്ന തൈക്കടപ്പുറത്തെ ടി.കെ. ഫർഹാൻ 29, മുഹമ്മദ് അഫ്താബ് 23, മുഹമ്മദ് നസീബ് 25, മുഹമ്മദ് സിനാൻ എന്നിവരെ മാരകായുധങ്ങളുപയോഗിച്ച് അക്രമിച്ചുവെന്ന പരാതിയിൽ തൈക്കടപ്പുറത്തെ ഹരീഷ്, ഷിബി, വിഷ്ണു, , ഷോബി, ജോബി, രിച്ചു, മുന്ന, ശ്രീരാജ്, തേജു, കണ്ടാലറിയുന്നവർ എന്നിവർക്കെതിരെയാണ് നരഹത്യാശ്രമത്തിന് കേസെടുത്തത്.

അഴിത്തലയിലെ പി.പി. അഭിരാം 23, ശ്രീരാജ്, ജിഷ്ണു, മണികണ്ഠൻ എന്നിവരെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞുനിർത്തി മാരകായുധങ്ങളുപയോഗിച്ച് അക്രമിച്ച തൈക്കടപ്പുറത്തെ ഫർഹാൻ, മഹമൂദ്, മുജീബ്, നസീബ്, സിനാൻ, മുസ്താഖ്, മുബഷീർ, അഫ്രീത്, അർഷാദ്, ഷാനു, ഷെരീഫ്, അഫ്താബ് എന്നിങ്ങനെ പന്ത്രണ്ട് പേർക്കെതിരെയാണ് നീലേശ്വരം പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തത്. തൈക്കടപ്പുറം അഴിത്തല ബീച്ചിൽ ഒരുമാസം മുമ്പ് നടന്ന സിനിമാ ഷൂട്ടിംഗിനിടെയുണ്ടായ തർക്കമാണ് കഴിഞ്ഞ ദിവസം തൈക്കടപ്പുറത്ത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്.

LatestDaily

Read Previous

വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു

Read Next

രേഖകളില്ലാതെ കടത്തിയ 17 ലക്ഷം രൂപ പിടികൂടി