യുവതിക്ക് ഭർതൃ കാമുകിയുടെ മർദ്ദനം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : യുവതിയെ ഭർതൃകാമുകി മർദ്ദിച്ചുവെന്ന പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. കൊവ്വൽപ്പള്ളി മാതോത്ത് അമ്പലത്തിന് സമീപം കല്ലഞ്ചിറ റോഡിൽ താമസിക്കുന്ന മുപ്പത്തിയൊമ്പതുകാരിയുടെ പരാതിയിലാണ് കേസ്.

സെപ്തംബർ 18-ന് വീട്ടിൽ അതിക്രമിച്ച് കയറിയ ഭർതൃകാമുകി അടുക്കളയിലെത്തി തന്നെ മുടിക്കുത്തിന് പിടിച്ച് മർദ്ദിക്കുകയും  വയറ്റത്ത് ചവിട്ടുകയുമായിരുന്നുവെന്ന് യുവതി പരാതിപ്പെട്ടു. ഭർത്താവുമായുള്ള രഹസ്യബന്ധം ചോദ്യം ചെയ്തതിനാണ് വാഹിദയെന്ന യുവതി തന്നെ മർദ്ദിച്ചതെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

 

Read Previous

കാഞ്ഞങ്ങാട് നഗരസഭയിൽ സിക്രട്ടറിയില്ല, ഫയലുകൾ നീങ്ങാൻ കാലതാമസം

Read Next

കാഞ്ഞങ്ങാട് ടൗൺ ഇരുട്ടിന്റെ നഗരമായിട്ടും അനങ്ങാതെ അധികൃതർ